പള്ളിവാസലിലെ രേഷ്മയുടെ കൊലയാളി ഇന്ന് സംശയിക്കുന്ന അനുവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രേദേശത്തിന് സമീപം കുറ്റിക്കാട്ടിലെ മരത്തിലാണ് കയറിൽ തൂങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്

0

മൂന്നാർ : പള്ളിവാസലിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിച്ചിരുന്നു പെൺകുട്ടിയുടെ ബന്ധു അനു വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രേദേശത്തിന് സമീപം കുറ്റിക്കാട്ടിലെ മരത്തിലാണ് കയറിൽ തൂങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത് . പ്രദേശത്തു തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത് .നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് .വെള്ളത്തോവൾ പോലീസ് സ്ഥലത്തെത്തി പ്രദേശത്തു പരിശോധന നടത്തിവരികയാണ് . മൃദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട് .

പെൺകുട്ടിയുടെ മരണത്തിന് ശേഷം മരണത്തിന്പെ തൊട്ടു മുമ്പ്
പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ അനുവിനായി പോലീസ് തിരച്ചിൽ ഊര്ജിതമാക്കിയിട്ടുണ്ട് . കൊലപാതകം നടന്ന സ്ഥലത്തുനിന്നും അനൂവിന്റെ മൊബൈൽ ഫോണിന്റെ ബാറ്ററിയും കവറും പെൺകുട്ടിയുടെ സ്‌കൂൾ ബാഗു ലഭിച്ചിസിച്ചിരുന്നു
രാജേഷിന്റെ അച്ചന്റെ രണ്ടാം ഭാര്യയുടെ മകനാണ് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അനു . വളരെ നാളുകളായി രാജേഷിന്റെ വാടക വീട്ടിലെ നിത്യസന്ദർശകനായി രുന്നു അനു. രാജകുമാരിയിൽ കാർപെന്റെർ ആയി ജോലിനോക്കിയിരുന്ന ഇയാൾ ജോലിചെയ്യുന്ന പണം ഈ കുംടുംബത്തിനായും ചിലവഴിച്ചുകൊണ്ടിരുന്നതായാണ് വിവരം .കോതമംഗലം ഊന്നുകല്ല് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഒരു അടിപിടി കേസ് നിലവിലുണ്ട് രാജകുമാരിയിൽ കൂട്ടുകാർക്കൊപ്പം താമസിച്ചിരുന്ന ഇയാൾ രാജേഷിന്റെ വീട്ടിൽ എത്തുന്നതും പതിവായിരുന്നു . വെള്ളത്തൂവൽ സി ഐ യുടെ നേതൃത്തത്തിലുള്ള സംഘം . ഇയാൾ താമസിച്ചിരുന്ന രാജകുമാരിയിലെ താമസസ്ഥലത്തും കോതമംഗലം നീണ്ടപറയിലെ ഇയാളുടെ സ്വന്തംവീട്ടിലും പരിശോധന നടത്തിയിരുന്നു . കൂടാതെ ഇയാളുടെ കൂട്ടുകാരെയും പോലീസ് ചോദ്യം ചെയ്തട്ടുണ്ട് അനുവിന്റെ വീട്ടിൽ പോലീസ്ന നടത്തിയ പരിശോധനയിൽ അനു എഴുതിയതെന്നു കരുതുന്ന കത്ത് കിട്ടിയതായി വിവരമുണ്ട് .ഈ കത്തിൽ പെൺകുട്ടി തന്നെ ചതിച്ചതായും പെൺകുട്ടിയെ വകവരുത്തിയ ശേഷം താന് ജീവനൊടുക്കുമെന്നു എഴുതിയിരുന്നതായാണ് പോലീസ് നൽകുന്ന വിവരം പതിനാലു പേജുള്ള കത്താണ് ഇയാളുടെ വാടകവീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുള്ളത്