പാലക്കാട് നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം

കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. രാത്രി 11 മണിയോടെ വാഹനത്തിൽ നിന്ന്തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു

0

പാലക്കാട്: കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. രാത്രി 11 മണിയോടെ വാഹനത്തിൽ നിന്ന്തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പുതുനഗരം പോലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.കൊടുവായൂർ സ്വദേശിയുടേതാണ് ലോറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പുതുനഗരം പോലീസ് പറഞ്ഞു.

You might also like

-