പി ഹണ്ട് എന്ന പേരിലുള്ള റെയ്ഡില്‍ 47 പേര്‍ അറസ്റ്റിലായി. 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇടുക്കിയിൽ സർക്കാർ ഡോക്ടർ അറസ്റ്റിൽ

89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 117 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. അറസ്റ്റിലായവരില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ നിന്ന് ലാപ്ടോപും മൊബൈല്‍ഫോണും മറ്റും പിടിച്ചെടുത്തു. ക്രൈംബ്രാഞ്ച്,

0

കൊച്ചി :സംസ്ഥാന വ്യാപകമായി പി ഹണ്ട് എന്ന പേരിലുള്ള റെയ്ഡില്‍ 47 പേര്‍ അറസ്റ്റിലായി. 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 117 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. അറസ്റ്റിലായവരില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ നിന്ന് ലാപ്ടോപും മൊബൈല്‍ഫോണും മറ്റും പിടിച്ചെടുത്തു.
ക്രൈംബ്രാഞ്ച്, ക്രൈംഡിറ്റാച്മെന്‍റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരും ലോക്കല്‍ പൊലീസും ചേർന്നാണ് പരിശോധന. റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ തലശ്ശേരി എരഞ്ഞോളി വാടിയില്‍ പീടിക സ്വദേശി റജുല്‍ വത്സനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് മൊബൈല്‍ ഫോണും ലാപ്ടോപ്പും 3 പെന്‍ ഡ്രൈവുകളും, 2 ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു. തലശ്ശേരി സി.ഐ സനല്‍കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഹാര്‍ഡ് ഡിസ്കിലും പെന്‍ഡ്രൈവിലും കുട്ടികളുടെ അശ്ലീല വീഡിയോകളുണ്ടെന്നാണ് വിവരം. ഇയാള്‍ ഈ ശൃംഖലയിലെ പ്രധാനിയാണെന്നാണ് സൂചന. വഞ്ചിയൂര്‍, മെഡിക്കല്‍ കോളജ്, ഫോര്‍ട്ട്, മണ്ണന്തല, വെളളട സ്റ്റേഷനുകളിലായി അഞ്ച് പേരെ തിരുവന്തപുരത്ത് പിടികൂടി. മൊബൈല്‍ ഫോണുകളും പിടികൂടിയിട്ടുണ്ട്. 22 വയസുകാരനായ പനച്ചമൂട് സ്വദേശി അരുണാണ് വെള്ളറടയില്‍ പിടിയിലായത്. പാലക്കാട് കൊഴിഞ്ഞാമ്പാറായില്‍ 28 വയസ്സുകാരന്‍ അറസ്റ്റിലായി. ഐടി ആക്ട് 67 ( b), പോസ്കോ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇടുക്കി കാമാക്ഷി ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.വി ജിത്ത് [ 31] നെയാണ് ഇടുക്കി എസ്.പി.യുടെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും, ലാപ് ടോപ്പിൽ നിന്നും നിരവധി നഗ്നചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിൽ നിന്നും ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയുൾപ്പെടെ നഗ്ന ചിത്രങ്ങളും, ദൃശ്യങ്ങളും പലർക്കും പലപ്പോഴും അയച്ചു കൊടുത്തു.ഇതേ തുടർന്ന് സൈമ്പർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇന്ന് പുലർച്ച തന്നെ പൊലീസ് ഡോക്ടറേയും, ആശുപത്രിയും, നിരീക്ഷണത്തിലാക്കിയിരുന്നു.തുടർന്ന് ഉച്ചയോടു കൂടി കസ്റ്റഡിയിലെടുത്തു. പിന്നീട് തങ്കമണി പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ഇടുക്കി എസ് പി ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. .ഇയാളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

You might also like

-