പി. ജയരാജനെ അനുകൂലിച്ചു വീണ്ടും പോസ്റ്റർ പ്രചാരണം “ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരേയും രണ്ടു സ്വന്തം നേതൃത്വത്തിനു നേരേയും

ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല..എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ ലക്ഷ്യമിട്ടു സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജന്‍ വിമര്‍ശനം ഉയര്‍ത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലസ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കി.

0

കണ്ണൂര്‍| പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്.ഇ.പി ജരാജനെതിരെ ഗുരുതര ആരോപണവുമായി പി.ജയരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത് അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. പി. ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്‌ളക്‌സില്‍ ഉണ്ട്.

‘ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരേയും രണ്ടു സ്വന്തം നേതൃത്വത്തിനു നേരേയും’ എന്ന് ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല..എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ ലക്ഷ്യമിട്ടു സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജന്‍ വിമര്‍ശനം ഉയര്‍ത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലസ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കി.

കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തു ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ടിനു പിന്നിൽ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണം നേരത്തെ പി. ജയരാജൻ ഉന്നയിച്ചിരുന്നു. കേരള ആയുർവേദിക് ആന്റ് കെയർ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താൻ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിൽ പറയുകയും ചെയ്തു

You might also like

-