ആരെയും പിന്തുണക്കാതെ ഓർത്തഡോൿസ് സഭ സഭാമക്കൾക്ക് ഉണ്ടായ വേദന വേട്ടെടുപ്പിൽ പ്രതിഫിലിക്കും

" വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന സഭാ രാഷ്ട്രീയ നിലപാടുകൾ അടിച്ചേൽപ്പിക്കില്ല

0

തിരുവനന്തപുരം :അഞ്ചിടങ്ങളിൽ പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഉപതെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്‌സ് സഭ. വിശ്വാസികൾ ആർക്കും പരസ്യ പിന്തുണ പ്രഖ്യപികാത്തു അവർക്കുണ്ടായ അനുഭവങ്ങൾ മൂലമാണെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ.സഭയുടെ പിന്തുണ തങ്ങൾക്കാണെന്ന് മുന്നണികൾ അവകാശ വാദങ്ങൾ തുടരുന്നതിനിടെയാണ് ഓർത്തഡോക്‌സ് സഭ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്ക് അനുകൂലമായ അൽമായ വേദിയുടെ നിലപാടിനെ സഭാ സെക്രട്ടറി ബിജു ഉമ്മൻ എങ്ങനെ പ്രതികരിച്ചു .” വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന സഭാ രാഷ്ട്രീയ നിലപാടുകൾ അടിച്ചേൽപ്പിക്കില്ല.” എന്നാൽ സഭാ മക്കൾക്ക് ഉണ്ടായ വേദന വേട്ടെടുപ്പിൽ പ്രതിഫിലിക്കുമെന്ന് ബിജു ഉമ്മൻ വ്യക്തമാക്കി.

ഒരു പാർട്ടിയോടും അയിത്തമില്ലെന്ന് പറയുമ്പോഴും ഇടത് വലത് മുന്നണികൾക്ക് എതിരെ പരോക്ഷ വിമർശനമാണ് സഭാനേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നത്. ഇന്നലെ കോന്നിയിൽ ഓർത്തഡോക്‌സ് സഭാ പൂരോഹിതരുമായി കോടിയേരി ബാലകൃഷ്ണനടക്കമുള്ള സി.പി.എം നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് എൻഡിഎ നേതാക്കളും സ്ഥാനാർത്ഥികളും സഭയുടെ പിന്തുണ തേടിയിരുന്നു. തൊട്ടു പിന്നാലെയാണ് നിലപാട് എൻ.ഡി.എയക്ക് അനുകൂലമാണെന്ന സൂചന നൽകി സഭാനേതൃത്വം രംഗത്തെത്തിയത്