2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാൻ പ്രതിപക്ഷം

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാർ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്.ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു

0

പാറ്റ്ന| ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നു. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവി ലാലിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേർത്തതെങ്കിലും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‍മയാണ് റാലിമാറി . രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാർ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്.ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി വിശദമായ ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സോണിയ ഗാന്ധി അറിയിച്ചു. പ്രതിപക്ഷ ഐക്യത്തിനായി മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുമെന്ന് നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു.അതേസമയം ആര്‍ജെഡി, ജെഡിയു, സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഹരിയാനയില്‍ ശക്തി പ്രകടനം നടത്തി. പ്രതിപക്ഷ നിര ശക്തിപ്പെട്ടാല്‍ 2024ല്‍ ബിജെപി തോല്‍ക്കുമെന്ന് റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ സ്ഥാപക നേതാവായ ദേവി ലാല്‍ ചൗട്ടാലയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത്. ടിഎംസി ,ശിവസേന, സമാജ് വാദി പാര്‍ട്ടി, ടി ആര്‍ എസ്, ഡിഎംകെ, ടി ഡി പി പാര്‍ട്ടി പ്രതിനിധികളും റാലിയില്‍ പങ്കെടുത്തു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നോടിയുള്ള രാഷ്ട്രീയ നീക്കത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത് നിതീഷ് കുമാറാണ്

ബീഹാര്‍ മോഡല്‍ മഹാസഖ്യം കൊണ്ടുവരാനാണ് നീക്കം.വര്‍ഗീയ ധ്രൂവീകരണം മാത്രമാണ് ബിജെപി ലക്ഷ്യം എന്ന് നിതീഷ് കുമാര്‍ വിമര്‍ശിച്ചു.ജനാധിപത്യം സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ ശിവസേന, അകാലിദള്‍, ജെഡിയു പാര്‍ട്ടികള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചതായി തേജസ്വീ യാദവ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പ്രതിപക്ഷനിര ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായാണ് നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ചേര്‍ന്ന് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.ക്ഷണമുണ്ടായിരുന്നിട്ടും മമതയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല. എന്‍ഡിഎ വിട്ട അകാലിദള്‍, ജെഡിയു, ശിവസേന പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തി റാലിയില്‍ എൻസിപി നേതാവ് ശരത് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ചു. അമൃത് തട്ടിയെടുത്ത രാക്ഷസൻമാരാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിഹസിച്ചു.

You might also like

-