പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

പെൺകൂട്ടിയുടെ വിദ്യാലയത്തിന് സമീപം താമസിക്കുന്ന പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. തുടർന്ന് നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയാക്കി

0

പാലക്കാട് | മലമ്പുഴയില്‍ പതിനഞ്ചുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി അമ്മയായ കേസിൽ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയായ രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പെൺകൂട്ടിയുടെ വിദ്യാലയത്തിന് സമീപം താമസിക്കുന്ന പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. തുടർന്ന് നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയാക്കി.

കഴിഞ്ഞ ദിവസം വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്. അടുത്ത ദിവസം പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രഞ്ജിതിനെ അറസ്റ്റ് ചെയ്തു

You might also like

-