ആശുപത്രി കെട്ടിടത്തില്‍ തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും വെന്തുമരിച്ചു

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡോക്ടറും കുടുംബവും മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി

0

റെനിഗുണ്ട/ ആന്ധ്രാപ്രദേശ് | ആശുപത്രി കെട്ടിടത്തില്‍ തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും വെന്തുമരിച്ചു . ആന്ധ്രപ്രദേശിലെ റെനിഗുണ്ടയിലാണ് സംഭവം. ഡോക്ടര്‍ കാര്‍ത്തികേയ മക്കളായ ഭരത്, കാര്‍ത്തിക എന്നിവരാണ് മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്.ഡോക്ടറും കുടുംബവും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഡോക്ടറുടെ ഭാര്യയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു.ഡോക്ടറും കുടുംബവും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡോക്ടറും കുടുംബവും മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

-