റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകിയതിനെതിരെ സി പി ഐ എം റാന്നി ഏരിയകമ്മറ്റിയിൽ എതിർപ്പ്

5 പേർ പങ്കെടുത്ത യോഗത്തിൽ 19 പേരും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാണ്. റാന്നി ഏരിയ കമ്മറ്റി ഒന്നാകെ എതിർക്കുന്ന സാഹചര്യത്തിൽ പ്രശനം പരിഹരിക്കുക എന്നത് ജില്ലാ സംസ്ഥാന നേത്രുത്തങ്ങൾക്ക് കീറാമുട്ടിയാകും

0

പത്തനംതിട്ട: റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ മുതിർന്ന നേതാക്കൾക്ക് പുറമേ പ്രാദേശിക സിപിഎം നേതൃത്വത്തിലും എതിർപ്പ്. റാന്നി ഏരിയ കമ്മറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും തീരുമാനത്തെ എതിർത്തു. 45 പേർ പങ്കെടുത്ത യോഗത്തിൽ 19 പേരും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാണ്.
റാന്നി ഏരിയ കമ്മറ്റി ഒന്നാകെ എതിർക്കുന്ന സാഹചര്യത്തിൽ പ്രശനം പരിഹരിക്കുക എന്നത് ജില്ലാ സംസ്ഥാന നേത്രുത്തങ്ങൾക്ക് കീറാമുട്ടിയാകും അഞ്ചുതവണ സി പി ഐ എം സ്ഥാനാർത്ഥി രാജുഎബ്രഹാം മത്സരിച്ചു വിജയിച്ച സീറ്റാണ് ഇപ്പോൾ സംസ്ഥാന നേതൃത്തം കേരളം കോൺഗ്രസ്സ് ജോസ് വിഭാഗത്തിന് വിട്ടു നൽകിയിട്ടുള്ളത് .

എന്നാൽ എതിർപ്പ് പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കം ജില്ലാനേതൃത്വവും നടത്തുന്നുണ്ട്. ഓരോ ലോക്കൽ കമ്മറ്റികളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിക്കാനാണ് നീക്കം. ഇതനുസരിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ലോക്കൽ കമ്മിറ്റികൾ വീതിച്ചു നൽകിയിട്ടുണ്ട്. ഇവർ ഒരോ ലോക്കൽ കമ്മിറ്റികളിലും സീറ്റ് നൽകിയതിന് പിന്നിലെ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് തീരുമാനം.റാന്നിയിൽ ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം മറികടന്നാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് നൽകിയത്. ഇതോടെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പൊട്ടിത്തെറിയുണ്ടായത്. സംസ്ഥാന സമിതി തീരുമാനത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തെങ്കിലും അതിനെ മറികടന്ന് സീറ്റ് കേരളാ കോൺഗ്രസിന് തന്നെ നൽകുകയായിരുന്നു.