ജോര്‍ജ് എബ്രഹാമും പോള്‍ പറമ്പിയും ഡോ. സാം പിട്രോഡയും കൂടികാഴ്ച നടത്തി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തു മെന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സാം പിത്രോഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

0

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ഷിക്കാഗൊ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റും കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പിയും ഡല്‍ഹിയില്‍ ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. സാം പി പിട്രോഡയെ സന്ദര്‍ശിച്ചു. ഇന്ത്യയിലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസി അമേരിക്കന്‍ മലയാളികളുടെ പങ്കിനെ കുറിച്ചും കോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയ സാധ്യതയെ കുറിച്ചും ചര്‍ച്ച നടത്തി.

ഡല്‍ഹിയില്‍ ഏപ്രില്‍ 10ന് ഡോ. സാം പിത്രോഡയുടെ വസതിയില്‍ വെച്ചായിരുന്നു കൂടികാഴ്ച. നാലു മാസത്തിലധികമായി ഷിക്കാഗോയില്‍ നിന്നും കേരളത്തിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിന് തൃശൂരിലെത്തിയ പോള്‍ പറമ്പി തൃശൂരില്‍ മത്സരിക്കുന്ന ടി. എന്‍. പ്രതാപന്റേയും ചാലകുടിയില്‍ മത്സരിക്കുന്ന െബന്നി ബഹന്നാന്റേയും വിജയ സാധ്യതകളെ കുറിച്ചും സാം പിത്രോഡക്ക് വിശദീകരണം നല്‍കി.

അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാട്ടിലുള്ള സ്‌നേഹിതരെ കുടുംബാംഗങ്ങളെ പരിചയക്കാരെ ഫോണില്‍ ബന്ധപ്പെട്ടു യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് ജോര്‍ജ് അബ്രഹാം അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തു മെന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സാം പിത്രോഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഐക്യവേദി സൃഷ്ടിക്കുവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും അതില്‍ സഹകരിച്ച എല്ലാ പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നതായും പിത്രോഡ പറഞ്ഞു.