അഫ്ഗാനിസ്ഥാനില്‍ 27 താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു.

വെടിവെയ്പ്പില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

0

ഡൽഹി :അഫ്ഗാനിസ്ഥാനില്‍ 27 താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച്ച രാത്രി വൈകി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്താനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് താലിബാന്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഗവര്‍ണറുടെ വസതി തകര്‍ക്കാനുള്ള താലിബാന്റെ ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. താലിബാന്റെ പദ്ധതി മനസിലാക്കുകയും സൈന്യം അവരെ പരാജയപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഭീകരര്‍ രണ്ട് കാര്‍ ബോംബ് സ്ഥാപിച്ചിരുന്നതായും സൈന്യത്തിന് നേരേ വെടിയുതിര്‍ത്തതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വെടിവെയ്പ്പില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മുസ്ലിം രാജ്യമായ താലിബാനില്‍ നിന്നും അഴിമതി തുടച്ചു നീക്കുന്നതിനായുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്ന് താലിബാന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നേരത്തേ അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക ഇടപെടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ദോഹയില്‍ വെച്ച് നിരവധി തവണ ഇരു രാജ്യങ്ങളും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

You might also like

-