കോവിഡ് ഭയന്ന് ആത്മഹത്യയ്ക്ക്‌ ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു.

കൊല്ലം പുനലൂർ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയിൽ സ്കറിയ മാത്യുവിന്റെ മകൾ ബിസ്മി സ്കറിയയാണ്‌ (22) തിങ്കളാഴ്ച രാത്രി പത്തോടെ മരിച്ചത്.

0

ഡൽഹി: കോവിഡ് ബാധിച്ചതിനുപിന്നാലെ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. കൊല്ലം പുനലൂർ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയിൽ സ്കറിയ മാത്യുവിന്റെ മകൾ ബിസ്മി സ്കറിയയാണ്‌ (22) തിങ്കളാഴ്ച രാത്രി പത്തോടെ മരിച്ചത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയിൽ ജോലി ചെയ്തുവരുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ കോവിഡ് സ്ഥിരീകരിച്ച ബിസ്മിയെ ഉച്ചയോടെ സുഹൃത്തുക്കളാണ് മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ മെദാന്തയിൽ എത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല. നഴ്‌സിങ് പഠനം പൂർത്തിയാക്കി മൂന്നുമാസം മുമ്പാണ് ബിസ്മി മെദാന്തയിൽ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് വാർഡിൽ രോഗികളെ ചികിത്സിച്ചതിനെത്തുടർന്ന് സമ്പർക്കം വഴിയാണ് രോഗം പടർന്നതെന്നാണ് സൂചന.