പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍

വീട്ടിൽ ടിവി കേടായതിനാൽ ഇന്നലെ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

0

മലപ്പുറം: വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമം മകൾ പങ്കുവച്ചിരുന്നുവെന്ന് പിതാവ് പറയുന്നു. വീട്ടിൽ ടിവി കേടായതിനാൽ ഇന്നലെ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റു വിഷമങ്ങൾ മകൾക്ക് ഇല്ലായിരുന്നുവെന്നും പിതാവ് ബാലകൃഷ്ണൻ കുട്ടിച്ചേര്‍ത്തു.
കൂലിപ്പണിക്കാരനായ ബാലകൃഷ്ണന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായ ദേവികക്ക് പഠനം തടസ്സപ്പെടുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഓണ്‍ ലൈന്‍ പഠനം തുടരാന്‍ വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നു.

വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലാണ് ദേവികയുടെ കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്