കാപ്പനെ തള്ളി ടി. പി പീതാംബരൻ എൻ സി പി ഇടതുമുന്നണി വിടില്ല എൽഡിഎഫ് വിട്ടു എന്നത് കാപ്പന്റെ പ്രഖ്യാപനം മാത്രമാണ്.

അതേസമയം യുഡിഎഫിലേക്ക്‌ പോകുന്ന മാണി സി കാപ്പന്റെത്‌ മാന്യതയില്ലാത്ത രാഷ്‌ട്രീയ നിലപാടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു

0

എൻ സി പി എൽ ഡി എഫ് വിട്ടു എന്ന മണിക് കാപ്പന്റെ പ്രഖ്യപനത്തിനെതിരെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ രംഗത്തുവന്നു . എൽഡിഎഫ് വിട്ടു എന്നത് കാപ്പന്റെ പ്രഖ്യാപനം മാത്രമാണ്. മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ല. പാർട്ടി നിലപാട് വ്യക്തമാക്കും മുൻപ് മാണി. സി. കാപ്പൻ തീരുമാനമെടുത്തത് അനുചിതമെന്നും ടി. പി പീതാംബരൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് എൽഡിഎഫ് വിട്ടുവെന്ന സൂചന നൽകി മാണി. സി. കാപ്പൻ മാധ്യമങ്ങളെ കണ്ടത്. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു.എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി. സി. കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്നാണ് എൻസിപി നേതാവും മന്ത്രിയുമായ എ. കെ ശശീന്ദ്രൻ പ്രതികരിച്ചത്. എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ലെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

അതേസമയം യുഡിഎഫിലേക്ക്‌ പോകുന്ന മാണി സി കാപ്പന്റെത്‌ മാന്യതയില്ലാത്ത രാഷ്‌ട്രീയ നിലപാടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു.
എൽഡിഎഫ്‌ മുന്നണി സ്‌ഥാനാർഥിയായാണ്‌ കാപ്പൻ പാലയിൽ മത്സരിച്ചതും ജയിച്ചതും. മാണി സി കാപ്പന്റെ മുന്നണിമാറ്റം രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നും വിജയരാഘവൻ പറഞ്ഞു.പ്രതിലോമശക്തികള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷം വിഷലിപ്തമായ പ്രചാരണങ്ങളാണ് നടത്തുന്നത്‌.

You might also like

-