മുന്നാറിൽ പട്ടികജാതി .വികസന വകുപ്പിൽ വൻ സാമ്പത്തിക തട്ടിപ്പ് വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് ഇനത്തിലും ഭൂരഹിതർക്കുള്ള സ്ഥമെടുപ്പിലും വൻക്രമക്കേട്

സമാനരീതിയിൽ തട്ടിപ്പിനിരയായ 25 പേർക്ക് പട്ടിക ജാതി വകുപ്പ് പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട് . സ്കോളർ ഷിപ്പ് ലഭിക്കുന്നതിനായി പട്ടിക ജാതി വകുപ്പിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വകുപ്പ്ന ടപടി

0

മൂന്നാർ : ദേവികുളം താലൂക്കിൽ പട്ടിക ജാതി വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി പരാതി മുൻ ഗ്രാമ ബ്ലോക്ക് ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന്സ്കോളർ ഷിപ്പ് എണ്ണത്തിൽ 50 ലക്ഷത്തിലധികം രൂപയും മാറ്റിനങ്ങളിലായി ഒരുകോടിയോളം രൂപയുടെയും ക്രമക്കേട് നടന്നതായാണ് ആരോപണം , പഠനം അവസാനിപ്പിച്ച വിദ്യാർത്ഥികളുടെ പേരിൽ തമിഴ് നാട്ടിൽ പടിക്കുന്നതായി ചില കോളേജുകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ചമച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുള്ളത് .

പണതട്ടിയെടുക്കാൻ സംഘം സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റുകളിൽ ചിലത്

തട്ടിപ്പു സംഘത്തിനെതിരെ മൂന്നാർ ചൊക്കനാട് സ്വദേശിനിയായ യുവതി പരാതിയുമായി എത്തിയതോടെയാണ് സംഭവം വിവാദമായത് . യുവതിയിൽ നിന്നും ദേവികുളം പട്ടികജാതി വികസന വകുപ്പിൽ നിന്നും സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ച് സംഘം . ബാങ്ക് പാസ് ബുക്കും എ ടി എം കാർഡും കൈക്കലാക്കി . നാളുകൾ കഴിഞ്ഞിട്ട് സാമ്പത്തിക സഹായം നൽകുകയോ ബാങ്ക് പാസ് ബുക്കും എ ടി എം കാർഡും തിരിച്ചു നൽകുകയും ചെയ്യാത്ത സാഹചര്യത്തിൽ യുവതി പരാതിയുമായി മൂന്നാർ പോലീസിനെ സമീപിച്ചു . പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടുന്ന സംഘം നിർമ്മിച്ച് പട്ടിക ജാതി വകുപ്പിൽ നിന്നും യുവതിയുടെ പേരിൽ 50000 രൂപ അനുവദിപ്പിക്കുകയും തുക പിന്നീട് യുവതിയിൽ നിന്നും കൈക്കലാക്കിയ എ ടി എം കാർഡ് ഉപയോഗിച്ച് പിൻവലിച്ചെടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു . പട്ടിക ജാതി വകുപ്പിൽ നിന്നും യുവതിയുടെ പേരിൽ അനുവദിച്ച തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ടു യുവതിക്ക് നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് യുവതി തന്റെ പേരിൽ പണം തട്ടിയെടുത്തതെന്നു മനസ്സിലാക്കുന്നത് ,സംഭവം വിവാദമായതിനെത്തുടർന്ന്. മുൻപഞ്ചായത് അംഗം തട്ടിയെടുത്ത തുക അൻപതിനായിരം പട്ടികജാതി വകുപ്പിൽ തിരിച്ചടച്ചു പ്രശ്‌നം ഒത്തു തീർത്തു .ഇതുമായി ബന്ധപെട്ടു മൂന്നാർ പോലീസ് കേസുടുത്തില്ലെന്നും ആരോപണമുണ്ട്

അതേസമയം സമാനരീതിയിൽ തട്ടിപ്പിനിരയായ 25 പേർക്ക് പട്ടിക ജാതി വകുപ്പ് പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട് . സ്കോളർ ഷിപ്പ് ലഭിക്കുന്നതിനായി പട്ടിക ജാതി വകുപ്പിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വകുപ്പ്ന ടപടി . തട്ടിപ്പിൽ മുൻ ജനപ്രതിനിധികൾക്ക് പുറമെ രണ്ട് അദ്ധ്യാപകര് ചില വിദ്യാര്ത്ഥികൾക്കും പങ്കുള്ളതായാണ് വിവരം .

ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന പട്ടിക ജാതി വിദ്യാർത്ഥികൾക്ക് 50000 രൂപയും , സംസ്ഥാനത്തിനകത്തു പഠിക്കുന്ന കുട്ടികൾക്ക് 20000 രൂപയും ഉയർന്ന പ്രൊഫെഷണൽ കോഴ്‌സുകൾക്ക് കൂടുതൽ തുകയുമാണ് പട്ടിക ജാതി വകുപ്പ് സ്കോളർ ഷി പ്പായി നൽകുന്നുണ്ട് .ഈ തുകയാണ് സംഘം തട്ടിയെടുത്തിട്ടുള്ളത് .
സംഭവുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 15 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇതുസംബന്ധിച്ച റിപോർട്ട് കോട്ടയം റേഞ്ച് എസ് പി ക്ക് കൈമാറി സംസ്ഥാന ഓഡിറ്റ് വകുപ്പ് ദേവികുളം പട്ടിക ജാതി വികസന ഓഫിസിൽ നടത്തിയ പരിശോധനയിൽ അനർഹർ പട്ടിജാതിക്കാരുടെ ഫണ്ട് തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു .

അതേസമയം മൂന്നാർ കാന്തല്ലൂർ മറയൂർ മേഖലയിലെ സ്‌ഥമെടുപ്പിലും സമാന രീതിയിൽ വൻതുക മുൻ ജില്ലാ പഞ്ചായത്ത് അംഗം തട്ടിയടുത്തതായും പരാതി ഉയർന്നിട്ടുണ്ട് , പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഭൂരഹിതരായ ആളുകൾക്ക് ഭൂമി വാങ്ങുന്നതിനായി വകുപ്പ്‍ വിതരണം ചെയ്ത തുക മുൻകൂറായി ആളുകളിൽ നിന്നും സമ്മത പത്രം വാങ്ങിയ ശേഷം . നിസാരവിളക്ക് വാങ്ങിയ ഭൂമി വൻ വിലക്ക് വാങ്ങിയതായി ഗുണഭോകതാക്കളെ തെറ്റ് ധരിപ്പിച്ച് . ലക്ഷങ്ങളാണ് ഈ സംഘം തട്ടിയെടുത്തട്ടുള്ളത് ..
ഭൂരഹിതരായ ആളുകളെ ജില്ലാ പഞ്ചായത്തു അംഗത്തിന്റെ നേതൃത്തത്തിൽ കണ്ടെത്തിയ ശേഷം ഭൂമി വാങ്ങി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. തിരിച്ചറിയൽ രേഖകളും ബാങ്ക് പാസ് ബുക്കും മറ്റു അനുബന്ധ രേഖകളും എ ടി എം കാർഡും വാങ്ങുകയും . ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്തത്തിൽ മുൻകൂർ കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് തുക അനുവദിപ്പിക്കുകയും ചെയ്യും . സ്ഥലം വാങ്ങാനുള്ള തുക ഗുണഭോകതാക്കളുടെ അകൗണ്ടിൽ എത്തിയാൽ തുക സംഘം പിൻവലിക്കുകയും . സംഘം നിസാരവിലക്ക് വാങ്ങിയ ഭൂമി ഗുണ ഭോകതാക്കൾക്ക് പതിച്ചു നൽകിയുമാണ് തട്ടിപ്പു നടത്തിയിട്ടുള്ളത് .

മുന്ന് സെന്റ് മുതൽ 7 സെന്റ് വരെസ്ഥലം വാങ്ങാനാണന് പട്ടിക ജാതി വകുപ്പ് തുക അനുവദിച്ചിട്ടുള്ളത് . രണ്ടു ലക്ഷം മുതൽ മുതൽ മൂന്ന് ലക്ഷം രൂപവരെ ഒരാളിൽ നിന്നും തട്ടിയെടുത്തതായാണ് വിവരം പതിനായിരം രൂപ വില മാത്രമുള്ള സ്ഥലത്തിന് ലക്ഷങ്ങൾ വിലനൽകി വാങ്ങിയതായി രേഖകൾ ഉണ്ടാക്കിയാണ് ജില്ലാ പഞ്ചായത്തു മെമ്പറും സംഘവും പണം കവർന്നത് . ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ഇപ്പോൾ വിജിലൻസ് അന്വേഷിച്ചു വരികയാണ്