വാഗമണ്ണിലെ നിശാപാർട്ടിയിൽ റെയിഡ് എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.

0

സി പി ഐ നേതാവായിന്റെ റിസോർട്ടിൽ നിശാപാർട്ടി

പീരുമേട് :ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

എൽഎസ്ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ്ഇ ൻ റിസോർട്ടിലായിരുന്നു റെയ്ഡ്.ഏലപ്പാറ മുൻ ഗ്രാമപഞ്ചയാത്തു പ്രസിഡണ്ടും സി പി ഐ നേതാവുമായ ഷാജികുറ്റിക്കാടിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ റിസോർട്ട് 60 പേര് പിടിയിലായതിൽ 19 പെൺകുട്ടികളും ഉണ്ട് പിടിയിലായവർ മുഴുവൻ പേരും മലയാളികളണെന്നാണ് പോലീസ് പറയുന്നത് .

ഇന്നലെ വൈകുന്നേരം തുടങ്ങിയ പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  എൽ എസ് ഡി സ്റ്റാമ്പ്‌, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ റിസോർട്ടിൽ നിന്ന് പിടിച്ചെടുത്തു.

ഇവരെ ചോദ്യം ചെയ്തു വരുകയാണെന്നും തുടർനടപടികൾ ഇന്ന് പൂർത്തീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ഇവരിൽ ലഹരി മരുന്ന് എത്തിച്ചവരും സംഘാടകരും ഉൾപ്പടെ 15പേർക്കെതിരെയാകും നിയമ നടപടി എന്നും പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ കണക്ക് തിട്ടപ്പെടിത്തിയ ശേഷം അറിയിക്കുമെന്നും പ്രതികളുടെ അറസ്ററ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ആളെക്കൂട്ടിയത് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണിവര്‍. ഇവിടെ നേരത്തെയും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കർഷക സംഘടനകളെ ചർച്ചക്ക് വിളിച്ച കേന്ദ്രം

You might also like

-