വംശീയ പ്രസംഗം ട്രംപിനെ തള്ളിപ്പറഞ്ഞ് നിക്കി ഹേലിയും

ട്രംപ് ഭരണത്തിന്റെ അവസാന ദിനങ്ങള്‍ തീരെ നിരാശജനകമാണ്. രാജ്യത്തിന്റെ ഐശ്വര്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് ട്രംപിന്റെ നിലപാടുകളെന്ന് നിക്കി അഭിപ്രായപ്പെട്ടു

0

സൗത്ത് കരോലിന: ട്രംപ് കാബിനറ്റിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, യുണൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ അംബാസിഡറുമായിരുന്ന നിക്കി ഹേലി രംഗത്ത്. ട്രംപ് ജനുവരി ആറിന് നടത്തിയ പ്രസംഗം വളരെ തെറ്റായിരുന്നുവെന്നും അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നുവെന്ന് ജനുവരി ഏഴിന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ അവര്‍ തുറന്നടിച്ചു.ട്രംപിനെതിരേ പരസ്യമായി രംഗത്തുവരുന്ന അവസാന മുന്‍ കാബിനറ്റ് അംഗമാണ് നിക്കി. നവംബര്‍ മൂന്നിനുശേഷമുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ ചരിത്രം വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു.

ട്രംപ് ഭരണത്തിന്റെ അവസാന ദിനങ്ങള്‍ തീരെ നിരാശജനകമാണ്. രാജ്യത്തിന്റെ ഐശ്വര്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് ട്രംപിന്റെ നിലപാടുകളെന്ന് നിക്കി അഭിപ്രായപ്പെട്ടു. 2016-ല്‍ സൗത്ത് കരോലിന ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു ട്രംപിന്റെ കാബിനറ്റില്‍ അംഗമാകുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ട്രംപിന്റെ നാലുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ദിവസങ്ങള്‍കൊണ്ട് ഇല്ലാതാകുന്നതാണ് അമേരിക്കന്‍ ജനത ദര്‍ശിച്ചത്. സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കല്‍, ഇറാന്‍ ന്യൂക്ലിയര്‍ ഡീലില്‍ നിന്നും പിന്മാറല്‍ തുടങ്ങി നല്ല പ്രവര്‍ത്തികള്‍ ട്രംപ് ഭരണകൂടം ചെയ്തിരുന്നുവെന്നും നിക്കി ഓര്‍മ്മപ്പെടുത്തി. ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് സമയമെടുക്കുമെന്നും 2024-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള നിക്കി ഹേലി പറഞ്ഞു.