‘നേര്’ കുതിപ്പ് തുടരുന്നു: 50 കോടി ക്ലബിൽ

മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് നേര്.

0

കൊച്ചി: വമ്പൻ റെക്കോർഡുമായി മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര് കുതിപ്പ് തുടരുന്നു. ആ​ഗോള തലത്തിൽ 50 കോടി രൂപയാണ് നേര് നേടിയിരിക്കുന്നത്. എട്ട് ദിവസത്തിനുള്ളിലാണ് നേര് ഇത്തരമൊരു നേട്ടത്തിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. നേരിന്റെ ആ നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. പ്രേക്ഷകർക്കും ഒപ്പമുണ്ടായ എല്ലാവർക്കും താരം നന്ദി പറയുന്നു.

മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് നേര്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം ഇത്ര വേ​ഗം വലിയ ഹിറ്റിലേക്ക് നീങ്ങിയതിൽ ആരാധകർ ആവേശത്തിലാണ്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.

You might also like

-