നേപ്പാൾ വിമാന ദുരന്തം നാലു ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരും മരിച്ചതെയി നേപ്പാൾ ആഭ്യന്തര മന്ത്രാലയം.

പതിനാലായിരം അടി ഉയരത്തിലുള്ള മലയ്ക്ക് മുകളിലാണ് വിമാനം തകർന്നു വീണത്. ഇവിടെ മഞ്ഞ് വീഴ്ച്ച രൂക്ഷമായതിനെ തുടർന്ന് ഇന്നലെ രക്ഷാദൗത്യം നിർത്തിവെച്ചു

0

കാഠ്മണ്ഡു| നേപ്പാളിൽ തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം. വിമാനത്തിൽ നാലു ഇന്ത്യക്കാരും ഉണ്ടായിരിന്നു .ഇന്ത്യക്കാരുൾപ്പടെ യുള്ളവരുടെ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി. കണ്ടെടുത്ത ഇരുപത്തിയൊന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി.മുംബൈയിക്കാരായ ഒരു കുടുംബത്തിലെ നാല് പേരടക്കം 22 പേരായിരുന്നു പൊക്കാറയിൽ നിന്ന് സാംസണിലേക്ക് പോയ താരാ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്നത്.

AFP News Agency
@AFP

#UPDATE Rescue workers have recovered the bodies of all but one of the 22 people on a plane that crashed in Nepal, the army said on Monday

Image

അപകടം നടന്ന് ഏതാണ്ട് ഇരുപത് മണിക്കൂറിന് ശേഷമാണ് നേപ്പാൾ സൈന്യം തകർന്ന വിമാനത്തിന് അരികിലെത്തുന്നത്. പതിനാലായിരം അടി ഉയരത്തിലുള്ള മലയ്ക്ക് മുകളിലാണ് വിമാനം തകർന്നു വീണത്. ഇവിടെ മഞ്ഞ് വീഴ്ച്ച രൂക്ഷമായതിനെ തുടർന്ന് ഇന്നലെ രക്ഷാദൗത്യം നിർത്തിവെച്ചു. ഇന്ന് രാവിലെ സൈന്യം വീണ്ടും അപകട സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. യാത്രക്കാരെ കണ്ടെത്താനുള്ള തെരച്ചിലിനായി 15 സൈനികരെ കൂടി അപകട സ്ഥലത്തെത്തിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും.താരാ എയറിന്‍റെ ഉടമസ്ഥതയിലുള്ള വിമാനത്തിന് എന്തെങ്കിലും കേടുപാടുകളുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമല്ലെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (CAAN) അറിയിച്ചു. വിമാനത്തിൽ യാത്ര ചെയ്തിരുന്നവരുടെ പേരുവിവരങ്ങൾ താരാ എയർ പുറത്തുവിട്ടിട്ടുണ്ട്
0
You might also like

-