രാജ്‌കുമാറിന്റെ കസ്റ്റഡി മരണത്തിലും പണത്തട്ടിപ്പിലും പോലീസ്സുകാരെകൂടാത്ത പത്തോളം പേർക്ക് പങ്ക് ? ശാലിനി തട്ടിപ്പിലെ മുഖ്യകണ്ണി

ഇരുവരും പലപ്പോഴും ഒരുമിച്ചായിരുന്നു താമസം . പണഇടപാടുകൾക്കായി രാജ്കുമാറിനൊപ്പം കുമളിയില്‍ താമസിച്ചാണ് ഇടപാട് നടത്തിയത്. രാജു മാത്രമാണ് തട്ടിപ്പുനടത്തിയതെന്ന് കഴിഞ്ഞദിവസം ശാലിനീ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു എന്നാൽ ഈ വാദം ശരിയല്ലുന്നത്തിന്റെ തെളിവായി ഇരുവർ ചേർന്ന് നടത്തിയ വിട ഇടപാടുകൾരേഖകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു .

0

ഇടുക്കി :നെടുങ്കണ്ടം-തൂക്കുപാലത്തെ ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനി മുഖ്യപങ്കു വഹിച്ചതിന്റെ തെളിവുകൾ പുറത്ത് .സ്ഥാപനത്തിലെ പണമിടപാടുകൾ മുഖ്യമായും നടത്തിയിരുന്നത് ശാലിനിയായിരുന്നു രാജ്‌കുമാറിന് വിദ്യാഭ്യാസം കുറവായതിനാൽ പണമിടപാടും രേഖകളുടെ കൈമാറ്റവും നിക്ഷേപ സ്വീകരണവും ശാലിനിവഴിയാണ് നടന്നിരുന്നതെന്നു ഹരിത ഫിനാൻസിൽ ജീവനക്കാരി മഞ്ജു ക്രൈംബ്രാഞ്ചിൽ നൽകിയ മൊഴിയിൽ പറയുന്നു . കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരുംചേർന്നാണ് നടത്തിവന്നിരുന്നത് . ഇരുവരും പലപ്പോഴും ഒരുമിച്ചായിരുന്നു താമസം . പണഇടപാടുകൾക്കായി രാജ്കുമാറിനൊപ്പം കുമളിയില്‍ താമസിച്ചാണ് ഇടപാട് നടത്തിയത്. രാജു മാത്രമാണ് തട്ടിപ്പുനടത്തിയതെന്ന് കഴിഞ്ഞദിവസം ശാലിനീ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു എന്നാൽ ഈ വാദം ശരിയല്ലുന്നത്തിന്റെ തെളിവായി ഇരുവരും ചേർന്ന് നടത്തിയ നിരവധി ഇടപാടുകളുടെ രേഖകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു .

തട്ടിപ്പിലൂടെ സമാഹരിച്ചിരുന്ന വൻതുക തമിഴ് നാട്ടിലെ വറ്റി പലിശക്കാർക്കും മലപ്പുറം സ്വദേശിയായ നാസ്സറിനും പൊലീസുകാരനായ നാസ്സറിനും അഭിഭാഷകനായ രാജുവിന് നല്കിയിരുന്നതായാണ് മഞ്ജു വിന്റെ മൊഴിയിലുള്ളത് . പണം കൈമാറുന്നതിന് കുമളി കേന്ദ്രികരിച്ചു രാജ്‌കുമാറും ശാലിനിയും ഒരു ലോഡ്ജിൽ മാത്രം അഞ്ചുതവണ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട് ഏപ്രില്‍ 19 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് തവണ കുമളിയിലെത്തി പണമിടപാടുകള്‍ നടത്തിയതായാണ് വിവരം .
തട്ടിപ്പിൽ ശാലിനിക്കും രാജ്‌കുമാറിനും പുറമെ പത്തോളം പേര് ഉൾപെട്ടിട്ടുള്ളതായാണ് വിവരം ഇതിൽ പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ട് . തട്ടിച്ചെടുത്തപണം ഇവരുൾപ്പെട്ട സംഘം ഒളിപ്പിക്കുകയും . രാജ്‌കുമാറിനെ ഇല്ലാതാക്കുകയും ചെയ്തതായാണ് . പുറത്തുവരുന്ന വിവരം . രാജ്‌കുമാറിനെ നാട്ടുകാർ പിടികൂടുന്നതിലും പോലീസിൽ കൈമാറുന്നതിലും . ശാലയ്ക്ക് പങ്കുണ്ടന്നാണ് കരുതുന്നത് . കേസിൽ ഹരിത ഫിനാസ് ജീവനക്കാരി മഞ്ജുവിനെ ചോദ്യത്തെ ചെയ്താൽ രാജ്‌കുമാറിന്റെ കൊലപതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളിലേക്ക് വെളിച്ചവും വീശുമെന്നാണ് പ്രതീക്ഷ .

You might also like

-