ഇടതു മുന്നണി വിടില്ല പവാർ ഒരു മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റും എൻ സി പി ക്ക്

ഇടതുമുന്നണി വിടേണ്ടതില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാർ അറിയിക്കും .ഫെബ്രുവരി മൂന്നിന് ഡൽഹിയിലെത്താൻ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർക്ക് നിർദേശം നൽകിപവർ നിർദേശം നൽകിയിട്ടുണ്ട്

0

മുംബൈ : ഇടതുമുന്നണി വിടേണ്ടതില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാർ അറിയിക്കും .ഫെബ്രുവരി മൂന്നിന് ഡൽഹിയിലെത്താൻ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർക്ക് നിർദേശം നൽകിപവർ നിർദേശം നൽകിയിട്ടുണ്ട് ,പാലാ സീറ്റിന്റെ പേരിൽ ഇടതുമുന്നണി വിടുന്നത് ഗുണത്തേക്കാൾ ഏറെ ദൂഷ്യം ചെയ്യുമെന്നാണ് എൻ സി പി കേന്ദ്ര നേതൃത്തം വിലയിരുത്തുന്നത് . കേരളത്തിൽ ഇപ്പോഴെത്തെ സാഹചര്യത്തിൽ ഇടതുമുന്നണി തന്നെ അധികാരത്തി എത്തമെന്നു എൻ സി പി നേതൃത്തം വിലയിരുന്നും, കഴിഞ്ഞദിവസം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശരത് പവാറുമായി കേരളത്തിലെ മുന്നണി പ്രശ്ങ്ങൾ ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാലാ സീറ്റിന്റെ പേരിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതില്ലെന്ന് ദേശീയനേതൃത്വം തീരുമാനിച്ചത്. പാലാ സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റാണ് എൻ.സി.പി.ക്ക് മുന്നിൽ സി.പി.എം. വെച്ചിട്ടുള്ളത്. തുടർഭരണത്തിനുള്ള എല്ലാ സാധ്യതകളും സി.പി.എം. പവാറിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തുടർ ഭരണം ലഭിച്ചാൽ എൻ.സി.പി.ക്ക് മന്ത്രിസ്ഥാനംലിനൽകും .യെച്ചൂരിയുടെ ഫോർമുല പവർ അംഗീകരിക്കയാണുണ്ടായത് . യെച്ചൂരിയുമായുള്ള കുടിക്കാഴ്ചകൾക്ക് ശേഷം എൻ സി പി സംസ്ഥന അധ്യകഷൻ പീതാംബരൻ മാസ്റ്റർ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്

പവർ തീരുമാനം വ്യകത്മാക്കിയതോടെ ഒന്നുകിൽ പാലാ സീറ്റ് വിട്ട് ഇടതുമുന്നണി നിർദേശിക്കുന്ന ഇടത്തു മത്സരിക്കുകയോ അല്ലങ്കിൽ കാപ്പൻ മുന്നണി വിടുകയോ ചെയ്യാം
സീറ്റിന്റെ പേരിൽ കാപ്പൻ മുന്നണി വിടുകയാണെങ്കിൽ ഔദ്യോഗിക പക്ഷം കാപ്പനെ പിന്തുണകില്ല . ഈ സാഹചര്യത്തിൽ കാപ്പനും കോട്ടയത്തെ ചില അനുയായികളും മാത്രം മുന്നണി വിടേണ്ടതായി വരും. ഇതിനിടെ കാപ്പനെ പാർട്ടിയുടെ ഉറച്ച സീറ്റായ എലത്തൂരിൽ മത്സരിപ്പിച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ പാർട്ടി ചുമതലകളിലേക്ക് കൊണ്ടുവരണമെന്ന നിർദേശം ഔദ്യോഗിക പക്ഷത്തുനിന്ന് ഉയർന്നിട്ടുണ്ട്

-

You might also like

-