ആര്യൻ ഖാനെ ഉൾപ്പെട്ട മയക്കുമരുന്ന് കേസില്‍ ,എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ നടന്ന ലഹരിവേട്ടയെ കുറിച്ചാണ് കത്തിലെ പരാമര്‍ശം. ചോദ്യംചെയ്യാനായി വിളിപ്പിച്ച ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, റിയ ചക്രബർത്തി, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ തുടങ്ങിയവരിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ പണം തട്ടിയെന്നാണ് ആരോപണം.

0

മുംബൈ : നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഉൾപ്പെട്ട മയക്കുമരുന്ന് കേസില്‍ ലഹരിക്കേസില്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം. പേര് വെളിപ്പെടുത്താതെ ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ തനിക്ക് കത്തയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആണ് പറഞ്ഞത്. കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ നടന്ന ലഹരിവേട്ടയെ കുറിച്ചാണ് കത്തിലെ പരാമര്‍ശം. ചോദ്യംചെയ്യാനായി വിളിപ്പിച്ച ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, റിയ ചക്രബർത്തി, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ തുടങ്ങിയവരിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ പണം തട്ടിയെന്നാണ് ആരോപണം. കേസില്‍പ്പെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ തട്ടിയെടുത്ത പണത്തിന്‍റെ ഒരു പങ്ക് എൻസിബി ഡിജിയുടെ അധിക ചുമതല വഹിച്ചിരുന്ന രാകേഷ് അസ്താനയ്ക്ക് നല്‍കിയെന്നും കത്തില്‍ പറയുന്നു. ഡല്‍ഹി പൊലീസ് കമ്മീഷണറാണ് രാകേഷ് അസ്താന.

റിയാസ്ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് വാങ്കഡെ പണം വാങ്ങിയിരുന്നതെന്നാണ് ആരോപണം. നിരപരാധികളെ വാങ്കഡെ ലഹരി കേസിൽ കുടുക്കി. പല റെയ്ഡുകളും നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ എന്‍സിബിയുടെ ഭാഗമായതിനാല്‍ പേര് വെളിപ്പെടുത്താനാവില്ലെന്നും സൂചിപ്പിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥന്‍ കത്തില്‍ ആവശ്യപ്പെട്ടു. ആര്യന്‍ ഖാന്‍ കേസിലെ സാക്ഷി വാങ്കഡെക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ കത്ത് പുറത്തുവന്നത്. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 8 കോടി എൻസിബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഈ ആരോപണത്തില്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് സമീർ വാങ്കഡ കത്ത് നൽകിയിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു സമീര്‍ വാങ്കഡയെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്തുവിട്ടു. കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജറെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു

You might also like

-