യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ കീവ് പിച്ചെടുക്കാൻ രക്ഷയുടെ കനത്ത ആക്രമണം

അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു

0

കീവ് | അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്.

അതേസമയം മൂന്നാംദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായി തുടരുന്നു. തലസ്ഥാനമായ കിയവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ സഫോടന പരമ്പരകളാണ് റിപ്പോർട്ട് ചെയ്തത്.67 യുക്രെയ്ൻ ടാങ്കുകളും ആക്രമണത്തിൽ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് ഇഗോർ കൊനഷെൻങ്കോവ് പറഞ്ഞു. ആറ് യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും അഞ്ച് ആളില്ലാ വിമാനങ്ങളും വെടിവെച്ചിട്ടു. 16 മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകളും 87 സ്‌പെഷൽ മിലിട്ടറി ഓട്ടോമോട്ടീവ് വാഹനങ്ങളും തകർത്തു.

സെപ്ഷൽ ഓപ്പറേഷനുകളിലൂടെ യുഎസും യുകെയും ഉൾപ്പെടെയുളള പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌ന് നൽകിയ ആയുധങ്ങളും പിടിച്ചെടുത്തതായി ഇഗോർ കൊനഷെൻങ്കോവ് അവകാശപ്പെട്ടു. അടുത്ത മാസങ്ങളിൽ കൈമാറിയ ആയുധങ്ങളാണ് ഇവയെന്നും കൊനഷെൻങ്കോവ് വെളിപ്പെടുത്തി.വൻ ആയുധ സന്നാഹങ്ങളോടാണ് യുക്രെയ്‌നെ നേരിടാൻ റഷ്യ ഇറങ്ങിയത്. യുക്രെയ്‌നിലേക്ക് നിയോഗിക്കപ്പെട്ട റഷ്യൻ ഹെലികോപ്ടറുകളുടെ മാത്രം കണക്കെടുത്താൽ 200 ലധികം വരും. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുളള അവസാന പോരാട്ടത്തിലാണ് റഷ്യൻ സൈന്യം

അതേസമയം, താനടക്കം ഭരണത്തലവന്മാർ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി വ്യക്തമാക്കി. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് കൈവിട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരി വിട്ടുകൊടുക്കില്ല. ബങ്കറിലേക്ക് സെലൻസ്‌കി കടന്നുവെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് യുക്രെയ്ൻ ജനതയ്‌ക്കെന്ന പേരിൽ സെലൻസ്‌കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. സെലൻസ്‌കിയോടൊപ്പം അവിടുത്തെ ആഭ്യന്തര-പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.സ്വാതന്ത്ര്യത്തിനായി അവസാനം വരെ പോരാടുമെന്നും സെലൻസ്‌കി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സെലൻസ്‌കി ചർച്ച നടത്തി. ഇരുനേതാക്കളും നാൽപ്പത് മിനിറ്റോളം നേരം ഫോണിൽ സംസാരിച്ചതായാണ് വിവരം. അമേരിക്കയോട് ചർച്ചാവേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വീണ്ടും സഹായം ആവശ്യപ്പെട്ടതായാണ് വിവരം.കിയവിലെ വൈദ്യുതിനിലയത്തിനു സമീപം സ്‌ഫോടന പരമ്പരയാണ് നടന്നത്. നാലു ഭാഗത്തുനിന്നുമായി റഷ്യൻസൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കിയവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

-