ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച

മുഹമ്മദ് ബിൻ സൽമാനുമായി വളരെ അടുത്ത സൗഹൃദമാണ് ഇമ്രാൻ ഖാൻ പുലർത്തുന്നത്. വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ പാകിസ്താന്‍ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്

0

ദുബായ് :ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് സന്ദർശനമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.
കശ്മീർ വിഷയത്തിൽ സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക് ഉറപ്പു വരുത്തുന്നതിൻെറ ഭാഗമാണ് സന്ദർശനം എന്നാണ് റിപ്പോർട്ട്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ മാസം സൗദി സന്ദർശനം നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ പാകിസ്താൻ സൗദി അറേബ്യയുടെ പിന്തുണ തേടുന്നുണ്ട്.

മുഹമ്മദ് ബിൻ സൽമാനുമായി വളരെ അടുത്ത സൗഹൃദമാണ് ഇമ്രാൻ ഖാൻ പുലർത്തുന്നത്. വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ പാകിസ്താന്‍ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗം നേരിട്ട് വിശദമാക്കാനാണ് ഡോവലിന്റെ സന്ദർശനം എന്നാണ് സൂചന. ഈ മാസാവസാനം പ്രധാനമന്ത്രി റിയാദിൽ സന്ദർശനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഡോ. മുസാഇദുമായും ഇൻറലിജൻറ്സ് ഡയറക്ടർ ഖാലിദ് ബിൻ അലി അൽ ഹുമൈദാനുമായും ഡോവൽ കൂടിക്കാഴ്ച്ച നടത്തി. ജിദ്ദയിലായിരുന്നു കൂടിക്കാഴ്ച.

You might also like

-