ജമ്മു കാശ്മീരിൽ 44 കുട്ടികൾ അറസ്‌റ്റിലായാണ് ജുവനൈൽ ജസ്‌റ്റിസ്‌ സുപ്രിം കോടതിയിൽ

അറസ്‌റ്റ്‌ ചെയ്യപ്പെട്ടവരിൽ ഒമ്പതിനും 11നും ഇടയിൽ പ്രായമുള്ളവരുമുണ്ട്‌

0

ഡൽഹി :ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്‌ ശേഷം 144 കുട്ടികൾ അറസ്‌റ്റിലായതായും ഇവർ വീട്ടുതടങ്കലിൽ ആയിരുന്നെന്നും ഒരു കുട്ടി പോലും അന്യായതടവിലില്ലെന്നും സുപ്രീംകോടതിയിൽ റിപ്പോർട്ട്‌. സുപ്രീംകോടതി നിർദേശാനുസരണം ജുവനൈൽ ജസ്‌റ്റിസ്‌ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ്‌ പരാമർശം.ആഗസ്‌ത്‌ അഞ്ചിന്‌ അറസ്‌റ്റ്‌ ചെയ്‌ത കുട്ടികളിൽ ഭൂരിഭാഗം പേരെയും അന്ന്‌ തന്നെ വിട്ടയച്ചു. ബാക്കിയുള്ളവർക്ക്‌ എതിരെ ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി എടുത്തിട്ടുണ്ടെന്നും ജമ്മു കശ്‌മീർ ഡിജിപി അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

അറസ്‌റ്റ്‌ ചെയ്യപ്പെട്ടവരിൽ ഒമ്പതിനും 11നും ഇടയിൽ പ്രായമുള്ളവരുമുണ്ട്‌. ജമ്മു കശ്‌മീരിൽ അന്യായമായി കുട്ടികളെ തടവിലാക്കുന്നുവെന്ന്‌ ആരോപിച്ചുള്ള ഹർജിയിലാണ്‌ കോടതി റിപ്പോർട്ട്‌ തേടിയത്‌

You might also like

-