പേട്ടയിൽ കോളേജ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ച ദൂരൂഹത കരുതിക്കൂട്ടിയ കൊലപാതകം ?

വീട്ടുകാർ അറിയാതെ പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പലപ്പോഴും എത്തിയിരുന്നതായാണ് വിവരം .ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് കാത്തിരുന്നു യുവാവിനെ പിടികൂടുകയായിരുന്നു .അതേസമയം യുവാവിനെ താക്കിത് ചെയ്ത ഭയപ്പെടുത്തി വിടുകയായിരുന്നു ഇയാൾ ലക്ഷയമിട്ടിരുന്നത് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവ

0

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി തള്ളി പൊലീസ്. പേട്ട സ്വദേശി അനീഷ് (17 ) ജോർജ് ആണ് അയൽവാസി സൈമൺ ലാലയുടെ വീട്ടിൽ കുത്തേറ്റ് മരിച്ചത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.അനീഷിനെ കുത്തിയ വിവരം സൈമൺ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. കള്ളനാണെന്ന് കരുതി, പ്രാണരക്ഷാർത്ഥം കുത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് തള്ളി.

സൈമണിന്റെ മകളും അനീഷും സുഹൃത്തുക്കളാണ്, ഈ പെൺകുട്ടിയെ കാണാനാകണം യുവാവ് വീട്ടിലെത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.പുലർച്ചെ മകളുടെ മുറിയിൽ നിന്ന് സംസാരം കേട്ടാണ് സൈമൺ അങ്ങോട്ടേക്ക് ചെന്നത്. വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് ഇയാൾ ബലം പ്രയോഗിച്ച് കതക് തുറന്ന് അകത്തുകയറുകയായിരുന്നു. അനീഷിനെ കണ്ടതോടെ കൈയേറ്റമുണ്ടായി, ഇതിനിടെ പ്രതി യുവാവിനെ കത്തികൊണ്ട് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ മൊഴി പോലീസ് ശേഖരിച്ചിരിന്നു മൊഴി പ്രകാരം പെൺകുട്ടിയും കൊല്ലപ്പെട്ട യുവാവും തമ്മിൽ ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു . വീട്ടുകാർ അറിയാതെ പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പലപ്പോഴും എത്തിയിരുന്നതായാണ് വിവരം .ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് കാത്തിരുന്നു യുവാവിനെ പിടികൂടുകയായിരുന്നു .അതേസമയം യുവാവിനെ താക്കിത് ചെയ്ത ഭയപ്പെടുത്തി വിടുകയായിരുന്നു ഇയാൾ ലക്ഷയമിട്ടിരുന്നത് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം

ബുധനാഴ്ച പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം. അനീഷിനെ കുത്തിയ വിവരം സൈമൺ തന്നെയാണ് പോലീസിനെ വിളിച്ച് പറയുന്നതും. തുടർന്ന് പോലീസ് എത്തി അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് സൈമണിന്റെ മകൾ. ഇരുവരും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ കാണാൻ അനീഷ് ഈ വീട്ടിൽ എത്തിയെന്നാണ് പോലീസ് കരുതുന്നത്. പെൺകുട്ടിയും അനീഷും പള്ളിയിലെ ക്വയർ സംഘത്തിലും ഒരുമിച്ച് ഉണ്ടായിരുന്നു.

അനീഷിന്റെ വീട്ടിൽ നിന്ന് മുക്കാൽ കിലോമീറ്റർ മാത്രം ദൂരെയാണ് സൈമണിന്റെ വീട്. വീട്ടിൽ നിന്ന് മകൻ ഇറങ്ങിപ്പോയത് അനീഷിന്റെ മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന് പിന്നാലെ പോലീസ് ഇവരെ വിളിക്കുമ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്ന് പോലും അനീഷിന്റെ മാതാപിതാക്കൾ അറിയുന്നത്. അതേസമയം സംഭവത്തിൽ വ്യക്തത വരുത്താൻ സൈമണിനെയും പെൺകുട്ടിയെയും കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

-

You might also like

-