പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതെ എം വി ഗോവിന്ദൻ

“തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ യുവജന സംഘടനകൾ ഇതിനെ എതിർത്തു. അവരുടെ എതിർപ്പ് തെറ്റെന്ന് പറയാനാവില്ല ”

0

തിരുവനന്തപുരം | പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതെ. ധനവകുപ്പിന്റെ ഉത്തരവ് സിപിഐഎമ്മും എല്‍ഡിഎഫും അറിഞ്ഞില്ല. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഉത്തരവിറക്കിയതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ്. നാളെ ആരംഭിക്കുന്ന സിപിഐഎം നേതൃയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും.
“തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ യുവജന സംഘടനകൾ ഇതിനെ എതിർത്തു. അവരുടെ എതിർപ്പ് തെറ്റെന്ന് പറയാനാവില്ല ”
പറഞ്ഞു. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടുതന്നെയാണ് അതു പിന്‍വലിക്കേണ്ടി വന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്നു തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഭരണമുന്നണിയിലെ യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയതോടെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഒക്ടോബർ 29ലെ ഉത്തരവ് മരവിപ്പിച്ചു. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു നിർണായകവും നയപരവുമായ വിഷയത്തിൽ ധനവകുപ്പ് ഉത്തരവിറക്കിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ തികച്ചും അസാധാരണമാണ്. പുതിയ സംസ്ഥാന സെക്രട്ടറിയുടെ കീഴിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

പ്രതിപക്ഷത്തിന്റെയും യുവജനസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രിസഭാ യോഗതീരുമാനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്‌ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.

You might also like

-