ചക്രവാതച്ചുഴി,10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

0

തിരുവനന്തപുരം | സംസ്ഥാനത്തെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ ശക്തമായ മഴയ്ക്കും സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തമിഴ്നാട്ടിൽ രണ്ട് ദിവസം തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ 29 ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പുണ്ട്. ചെന്നൈ നഗരത്തിലെ മിക്കവാറും ഇടങ്ങളിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കി. മൂന്ന് ദിവസം കൊണ്ട് ശരാശരി 21.55 മില്ലിമീറ്റർ മഴയാണ് ചെന്നൈയിൽ പെയ്തത്. ഇന്നലെ മഴക്കെടുതി അപകടങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തില്ല. വടക്കൻ തമിഴ്നാട്ടിലെ മിക്ക ജില്ലകളിലും ഇടവിട്ട് ശക്തമായ മഴ തുടരുന്നുണ്ട്. ഇന്നും നാളെയും 19 ജില്ലകളിൽ ഇടവിട്ട് മിതമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അ‍ഞ്ച് ദിവസം കൂടി മഴ തുടരും. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ 15 സംഘങ്ങളെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

You might also like

-