ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം”; രാഹുല്‍ ഈശ്വറിനെതിരെ വിടി ബല്‍റാം

ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു

0

തിരുവനന്തപുരം :രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസ് ക്രിമിനലുകള്‍ ഗൂഡാലോചന നടത്തുന്നത്. ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.ആര്‍ എസ് എസ് ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തേണ്ടത്, സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല.

3.8K
296
435

 

നേരത്തെ, രാഹുല്‍ ഇശ്വറിന്‍റെ അറസ്റ്റിനെതിരെ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു.രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാകില്ലെന്നും രാഹുലിനെ നേരത്തെ തന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതാണെന്നുമായിരുന്നു സുധാകരന്‍റെ ആരോപണം. ഇതിനെതള്ളിയാണ് ബല്‍റാം രംഗത്തെത്തിയത്..

You might also like