മദര്‍ മറിയം ത്രേസ്യ ഇനി വിശുദ്ധ

അ​ഞ്ചു​പേ​രി​ൽ മൂ​ന്നാ​മ​താ​യാ​ണ് മ​റി​യം ത്രേ​സ്യ​യു​ടെ പേ​രു വി​ളി​ച്ച​ത്.

0

വത്തിക്കാൻസിറ്റി: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്. കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, മാര്‍ഗിരിറ്റ ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരേയും വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങ്. . ചടങ്ങിന് സാക്ഷികളായി ഇന്ത്യന്‍ സമൂഹവും വത്തിക്കാനിലുണ്ട്.
മറിയം ത്രേസ്യയുടെ ജന്മ ദേശമായ തൃശൂര്‍ ജില്ലയിലെ പുത്തന്‍ ചിറ ഗ്രാമം ഏറെ ആഹ്ലാദത്തോടെയാണ് വിശുദ്ധ പദവി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. 1876ലാണ് മറിയം ത്രേസ്യയുടെ ജനനം. 1999ല്‍ ധന്യയായും 2000ത്തില്‍ വാഴ്ത്തപ്പെട്ടവളായും മറിയം ത്രേസ്യയെ വത്തിക്കാന്‍ പ്രഖ്യാപിച്ചു.
മ​റി​യം ത്രേ​സ്യ​യു​ൾ​പ്പ​ടെ അ​ഞ്ചു​പേ​രെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചത്. ക​ർ​ദി​നാ​ൾ ഹെ​ന്‍‌​റി ന്യൂ​മാ​ൻ, സി​സ്റ്റ​ർ ജി​യൂ​സി​പ്പി​ന വ​ന്നി​നി, സി​സ്റ്റ​ർ മാ​ർ​ഗി​രി​റ്റ ബേ​യ്സ, സി​സ്റ്റ​ർ ഡ​ൽ​സ് ലോ​പ്പേ​സ് പോ​ന്തേ​സ് എ​ന്നി​വ​രാ​ണു മ​റ്റു നാ​ലു​പേ​ർ.

ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 ന​ട​​ന്ന ശു​ശ്രൂ​ഷ​യി​ൽ വ​ച്ചാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നാ​മ​ക​ര​ണം നി​ർ​വ​ഹി​ച്ച​ത്.വി​ശു​ദ്ധ​രാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​വ​രു​ടെ രൂപ​താ​ധ്യ​ക്ഷ​ന്മാ​ർ സ​ഹ കാ​ർ​മി​ക​രാ​യി. മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പ​താ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നാ​ണ് സ​ഹ​കാർ​മി​ക​നാ​യ​ത്. അ​ഞ്ചു​പേ​രി​ൽ മൂ​ന്നാ​മ​താ​യാ​ണ് മ​റി​യം ത്രേ​സ്യ​യു​ടെ പേ​രു വി​ളി​ച്ച​ത്.വി​ശു​ദ്ധ​രു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ ജി​യോ​വാ​നി ബെ​ച്ച്യു, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ലഞ്ചേ​രി എ​ന്നി​വ​രും 44 ബി​ഷ​പ്പു​മാ​രും ചടങ്ങിൽ സം​ബ​ന്ധി​ച്ചു.

You might also like

-