ഇടുക്കി മുല്ലപെരിയാർ അണകെട്ടുകളിൽനിന്നും കൂടുതൽ ജലം തുറന്നു വിടും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും ഇന്ന്(08) 10.00 മണി മുതൽ അധികമായി 0.60 മീറ്റർ വീതം ഉയർത്തി ആകെ 4957.00 ക്യുസെക്സ് ജലം പുറത്തു വിടു

0

ചെറുതോണി | ഇടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും.വൃഷ്ടി പ്രദേശത്തു കനത്തമഴ പെയ്യുന്നതും മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴികിയെത്തുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട് സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റ‍ര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

Mullaperiyar Dam

08-08-2022
8.00 AM

Level =138.95 ft

Tunnel Discharge
Current = 2122 cusecs

Surplus Discharge = 3820 cusecs

Inflow
Average = 9372 cusecs
Current = 9442 cusecs

Storage = 6861.40 Mcft

Shutter opening details
V2=50 cm
V3=50 cm
V4=50 cm
V7=50 cm
V8=50 cm
V9=50 cm
V1=30 cm
V5=30 cm
V6=30 cm
V10=30cm

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും ഇന്ന്(08) 10.00 മണി മുതൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളാണ് 0.60 മീറ്റർ ആക്കി ഉയർത്തുന്നത്.
അധികമായി 0.60 മീറ്റർ വീതം ഉയർത്തി ആകെ 4957.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

ചെറുതോണി ഡാമിന്റെ തുറന്നിട്ടുള്ള ഷട്ടറുകൾ കൂടുതൽ ഉയ‍‍ർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുറന്നു വിടേണ്ട വന്നാൽ അദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുക. മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും ഇന്നലെ 3230 ഘനയടിയായി വ‍ർധിപ്പിച്ചിരുന്നു.

You might also like

-