ഇടമലയാർ അണക്കെട്ട് ഉടൻ തുറന്നേക്കും പെരിയാർ തീരത്ത് കനത്ത ജാഗ്രത നിർദേശം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവലത്തിന്റെ പ്രവർത്തനത്തിൽ തടസ്സം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. മഴമാറിനിൽക്കുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്താൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

0

കൊച്ചി | ഇടുക്കി അണക്കെട്ടിന് പിന്നാലെ ചൊവ്വാഴ്ച ഇടമലയാർ അണക്കെട്ടും തുറക്കുന്നു. ഈ സാഹചര്യത്തിൽ പെരിയാർ തീരത്ത് കനത്ത ജാഗ്രത നിർദേശം. ശക്തമായ ജാഗ്രത പുലർത്തമമെന്ന് ജില്ലാകലക്ടർ ഡോ.രേണു രാജ് വകുപ്പുകൾക്ക് നിർദ്ദേശം നൽകി.ചൊവ്വാഴ്ച രാവിലെ പത്തു മണിക്കാണ് ഇടമലയാർ അണക്കെട്ട് തുറക്കുക. ജല നിരപ്പ് ഉയർന്നാൽ ഞായറാഴ്ച രാത്രി 11 മണിയോടെ റെഡ് അലാർട്ട് പ്രഖ്യാപിച്ചേക്കും. അടിയന്തര സാഹചര്യമുണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനായി 29 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവലത്തിന്റെ പ്രവർത്തനത്തിൽ തടസ്സം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. മഴമാറിനിൽക്കുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്താൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും. ഈ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറക്കാന്‍ സാധ്യതയുണ്ട്. അധികജലം കാരമാൻ തോടിലേക്ക് ആകും ഒഴുക്കി വിടുക. സെക്കന്റിൽ 8.5 ക്യുബിക് മീറ്റർ മുതൽ 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. സെക്കൻഡിൽ 2219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടും .

You might also like

-