വായ്പക്കുള്ള മൊറട്ടോറിയം, സംസ്ഥാന സര്‍ക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ നിന്ന് ഇളവ് നല്‍കേണ്ട സാഹചര്യമെന്താണെന്ന് കമ്മീഷന്‍ ചോദിച്ചു. ഇളവ് നല്‍കണമെങ്കില്‍ കൃത്യവും ശക്തവുമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

0

തിരുവനന്തപുരം ;കാര്‍ഷിക വായ്പക്കുള്ള മൊറട്ടോറിയം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ നിന്ന് ഇളവ് നല്‍കേണ്ട സാഹചര്യമെന്താണെന്ന് കമ്മീഷന്‍ ചോദിച്ചു. ഇളവ് നല്‍കണമെങ്കില്‍ കൃത്യവും ശക്തവുമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ്
കമ്മീഷന്‍ വ്യക്തമാക്കി.മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമടങ്ങിയ ഫയല്‍ ചീഫ് സെക്രട്ടറിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തിരിച്ചയച്ചത്. ഉത്തരവ് അടിയന്തരമായി ഇറക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിച്ചു

തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരൂ മുൻപ് സംസ്ഥാന സർക്കാർ വായ്പ്പകൾക്ക് മേൽ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു . എന്നാൽ മന്ത്രി സഭ തീരുമാനം തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരും മുൻപ് സർക്കാർ ഉത്തരവാക്കി മാറ്റാൻ ചിഫ് സെകട്ടറിക്ക് കഴിഞ്ഞിരുന്നില്ല ഇക്കാര്യത്തിലെ മുഖ്യമന്ത്രി ചിഫ് സെകട്ടറിയെ വിമർശിച്ചിരുന്നു കടബാധ്യതയിൽ പെട്ട കർഷകർ ആത്മഹത്യാ ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വയ്പ്പകൾക്ക് മേൽ ജപ്തി നടപടികൾ നിർത്തലാക്കാൻ ഉത്തരവിട്ട് മൊറട്ടോറിയം പ്രഖ്യപിച്ചത്

You might also like

-