ജമ്മു കശ്മീർ ,ദേശീയ പൗരത്വ നിയമ ഭേദഗതിയിലും വിട്ടുവീഴ്ച്ചയില്ല മോദി

അയോധ്യയിൽ രാമക്ഷേത്രം പണിയാനായി രൂപംനൽകിയ ട്രസ്റ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും ക്ഷേത്രനിർമാണം ഉടനാരംഭിക്കുമെന്നും മോദി.

0

വാരണാസി: ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു . വാരണാസിയിൽ ബി ജെ പി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മോദി .ദേശീയ താത്പര്യമനുസരിച്ച് ഈ തീരുമാനങ്ങൾ അനിവാര്യമായിരുന്നു. വർഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ്.പലഭാഗത്തുനിന്നും സമ്മർദമുയരുന്നുണ്ടെങ്കിലും തീരുമാനങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും അതു തുടരുകതന്നെചെയ്യുമെന്നും മോദി പറഞ്ഞു.


ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ റദ്ദാക്കിയിരുന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അയോധ്യയിൽ രാമക്ഷേത്രം പണിയാനായി രൂപംനൽകിയ ട്രസ്റ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും ക്ഷേത്രനിർമാണം ഉടനാരംഭിക്കുമെന്നും മോദി.മണ്ഡലത്തിൽ പ്രധാനമന്ത്രി 1254 കോടി രൂപയുടെ 50 പദ്ധതികൾക്കു തുടക്കമിട്ടു. ഐ.ആർ.സി.ടി.സി.യുടെ മഹാകാൽ എക്സ്പ്രസ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനംചെയ്തു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സ്മാരകകേന്ദ്രവും 63 അടി ഉയരത്തിലുള്ള പ്രതിമയും രാജ്യത്തിനു സമർപ്പിച്ചു.ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥത്തിന്റെ 19 ഭാഷകളിലുള്ള പകർപ്പുകളും അതിന്റെ മൊബൈൽ ആപ്ലിക്കേഷനുകളും മോദി പുറത്തുവിട്ടു. 430 കിടക്കകളുള്ള സൂപ്പർസ്പെഷ്യാലിറ്റി സർക്കാർ ആശുപത്രിയും ഉദ്ഘാടനം ചെയ്തു.
പൈതൃക കേന്ദ്രങ്ങളും മതകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിച്ച മോദി, രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ വിനോദസഞ്ചാര മേഖലയായിരിക്കും മുഖ്യപങ്കു വഹിക്കുകയെന്നും പറഞ്ഞു.

You might also like

-