സി ബി ഐ ഉപയോഗിച്ച് മോദി സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു : മമത

മോദിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ ബംഗാളിൽ എത്തിയത്, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി ചെയ്യുന്നത്. കേന്ദ്ര സർക്കാർ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ളതാണെന്നും, താൻ നടത്തിയ റാലി കണ്ട് ബിജെപിക്ക് വിറളി പിടിച്ചിരിക്കുകയാണെന്നും മമത ആരോപിച്ചു.

0

കൊൽക്കത്ത: രാജ്യം ഭരിക്കുന്ന ബിജെപി ബംഗാളിലെ ജനാതിപത്യ
സർക്കാരിനെ സി ബി ഐ യെ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പീഡിപ്പിക്കുകയാണെന്ന് . രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മോദിയും അമിത് ഷായും പ്രവർത്തിക്കുന്നതെന്നും, സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മമത ബാന‍ർജി മാധ്യമങ്ങളോട് പറഞ്ഞു.

മോദിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ ബംഗാളിൽ എത്തിയത്, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി ചെയ്യുന്നത്. കേന്ദ്ര സർക്കാർ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ളതാണെന്നും, താൻ നടത്തിയ റാലി കണ്ട് ബിജെപിക്ക് വിറളി പിടിച്ചിരിക്കുകയാണെന്നും മമത ആരോപിച്ചു.

താൻ റാലി നടത്തിയത് ബിജെപിയെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും അത് കൊണ്ടാണ് ബിജെപി ഇപ്പോൾ സിബിഐ റെയ്‍ഡ് നടത്തിയതെന്നും പറഞ്ഞ മമത രാജീവ് കുമാർ എറ്റവും മികച്ച ഉദ്യോഗസ്ഥനാണെന്ന് ആവർത്തിച്ചു. “ലോകത്തെ എറ്റവും മികച്ച ഉദ്യോഗസ്ഥനാണ് രാജീവ് കുമാ‌ർ, ഞാൻ എന്‍റെ സേനയുടെ കൂടെയാണ് ” മമത ആവർത്തിച്ചു,
കേന്ദ്രത്തിനെതിരായ പ്രതിഷേധ സമരമായി വിഷയം മാറ്റാനാണ് മമത ബാനർജിയുടെ ശ്രമം.

You might also like

-