മോദിയും അമിത്ഷായും വോട്ടുപിടിക്കാൻ കേരളത്തിലേക്ക്

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു മതവിശ്വാസികൾക്കിടയിൽ ഉണ്ടായിരിക്കുന്ന ബി ജെ പി അനുകൂല നിലപാട് വോട്ടായി മാറ്റാനാണ് മോദിയും അമിതശയും ലക്ഷ്യമിടുന്നത്

0

ഡൽഹി : 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാനമന്ത്രി
നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷൻ അമിത്ഷായും ജനുവരിയില്‍കേരളത്തിൽ എത്തുന്നു . ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 27 ന് തൃശൂരില്‍ നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബര്‍ 31 ന് പാലക്കാട് നടക്കുന്ന റാലിയില്‍ അമിത് ഷാ പങ്കെടുക്കും. അതേസമയം ശബരിമല പ്രശ്നത്തില്‍ സമരം തുടരാനുള്ള തീരുമാനത്തിലാണ് ബിജെപി നേതൃത്വം ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു മതവിശ്വാസികൾക്കിടയിൽ ഉണ്ടായിരിക്കുന്ന ബി ജെ പി അനുകൂല നിലപാട് വോട്ടായി മാറ്റാനാണ് മോദിയും അമിതശയും ലക്ഷ്യമിടുന്നത്