ഫ്രിസ്‌കോയില്‍ ചെന്നായയുടെ ആക്രമണത്തിനെതിരേ മുന്നറിയിപ്പ്

0

ഫ്രിസ്‌ക്കൊ(ഡാളസ്): എല്‍ഡറാഡൊ ഫ്രിസ്റ്റണ്‍ പ്രദേശങ്ങളില്‍ രാവിലെ നടക്കാനിറങ്ങിയ രണ്ടു യുവതികള്‍ക്ക് നേരെ വീണ്ടും ചെന്നായുടെ ആക്രമണം.ഡിസംബര്‍ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. ചെന്നായ വര്‍ഗ്ഗത്തില്‍പ്പെട്ട കൊയോട്ടിയുടെ ആക്രമണത്തില്‍ രണ്ടു യുവതികള്‍ക്കു പരിക്കേറ്റു.

ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബറിലും, ഒകോടബറിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു.നവംബര്‍ 11 ന് നടക്കാനിറങ്ങിയ മറ്റൊരു യുവതിക്കു നേരെ കുതിച്ചു ചാടിയ ചെന്നായെ അതു വഴിവന്ന പോലീസ് വാഹനം ഉച്ചത്തില്‍ ഹോണടിച്ചു ഓടിച്ചതായി പോലീസ് പറഞ്ഞു.

മരങ്ങള്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ അക്രമിക്കുന്നതായി ഓടിയെത്തുന്നത്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളെ തുടര്‍ന്നു പോലീസും അനിമല്‍ കണ്‍ട്രോള്‍ ഓഫീസേഴ്‌സും ഈ പ്രദേശങ്ങളില്‍ പെട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ട്.

സമീപ വാസികളുടെ ശ്രദ്ധ പോലീസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. ചെന്നായകണ്ടെത്തുകയാണെങ്കില്‍ ഉടനെ പോലീസിനെയോ, അനിമല്‍ കണ്‍ട്രോള്‍ ഓഫീസര്‍മാരേയോ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

You might also like

-