പീഡന പരാതിയിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്നും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

എൽദോസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹം കെപിസിസിക്ക് സമർപ്പിച്ച വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ല എന്നാണ് കെ പി സി സി ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്

0

തിരുവനന്തപുരം | യുവതിയുടെ പീഡന പരാതിയിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്നും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.എൽദോസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹം കെപിസിസിക്ക് സമർപ്പിച്ച വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ല എന്നാണ് കെ പി സി സി ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്നും കോൺ​ഗ്രസ് വ്യക്തമാക്കുന്നു.
ജാമ്യ ഉത്തരവിൽ കോടതി അദ്ദേഹത്തിനു നൽകിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കാൻ എം.ൽ.എയ്ക്ക് അവകാശമുണ്ട്. കെപിസിസി അംഗമെന്ന നിലയിലാണ് കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുന്നതെന്ന് കോൺ​ഗ്രസ് നേതൃത്വം വിശദീകരിക്കുന്നു

അതേസമയം ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തിരുവനനന്തപുരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് നടപടികൾ പുരോഗമിക്കുന്നത്.

ഇരുവരുടേയും സാന്നിധ്യത്തിലാണ് കോവളത്ത് വെച്ച് പരാതിക്കാരിയായ യുവതി ആക്രമിക്കപ്പെട്ടതെന്നും ഗസ്റ്റ് ഹൌസുകളിൽ മുറിയെടുത്തപ്പോഴും ഇരുവരുടേയും സാന്നിധ്യമുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. കോവളത്ത് വെച്ച് യുവതി ആക്രമിക്കപ്പെട്ട സമയത്ത് പിഎക്കും പരിക്കേറ്റിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഇത് ശരിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എംഎൽഎ തന്നെയാണ് പിഎ ഡാനി പോളിനെയും ആക്രമിച്ചതെന്നാണ് വിവരം. ഇതടക്കം ചോദിച്ചറിയാനാണ് ഇരുവരെയും വിളിച്ചുവരുത്തിയത്.

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്

You might also like

-