മന്ത്രി എം.എം. മണിനോട് തോറ്റു ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.

എം അഗസ്തി തലമുണ്ഢനം ചെയേണ്ടി ഇരുന്നില്ലന്ന് എം എം മണി പറഞ്ഞു തെരെഞ്ഞെടുപ്പ് സമയത്ത് ഇത്തരം പന്തയങ്ങൾ ശരിയല്ല അദ്ദേഹം എന്റെ സുഹൃത്താനാണ് . ഒരുകാരണവശാലും തലമുണ്ഡനം ചെയ്തു ശരിയല്ല'

0

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.വേളാങ്കണ്ണി പള്ളിയിലെത്തിയാണ് അഗസ്തി തല മുണ്ഡനം ചെയ്തത് ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്. 2016-ല്‍ 1109 വോട്ട്‌ മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.

വാക്കുകൾ പാലിക്കാനുള്ളതാണ്.
May be an image of 1 person, standing, outdoors and monument

അതേസമയം “എം അഗസ്തി തലമുണ്ഢനം ചെയേണ്ടി ഇരുന്നില്ലന്ന് എം എം മണി പറഞ്ഞു തെരെഞ്ഞെടുപ്പ് സമയത്ത് ഇത്തരം പന്തയങ്ങൾ ശരിയല്ല അദ്ദേഹം എന്റെ സുഹൃത്താനാണ് . ഒരുകാരണവശാലും തലമുണ്ഡനം ചെയ്തു ശരിയല്ല എംഎം മണി പറഞ്ഞു .എന്നാല്‍ വെല്ലുവിളി പ്രകാരം മൊട്ടയടിക്കും അത് വേണ്ടെന്ന് പറഞ്ഞ എം എം മണിയുടെ നല്ല മനസിന് നന്ദി. പക്ഷേ താൻ വാക്ക് പാലിക്കുമെന്നും പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തല മൊട്ടയടിച്ച് അഗസ്തി വാക്കു പാലിച്ചത്. 1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ അഗസ്തിയോടായിരുന്നു എം എം മണി പരാജയപ്പെട്ടത്.