മന്ത്രി കെ ടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യൽ പൂർത്തിയായി

ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേൾപ്പിച്ച ശേഷം ഒപ്പിട്ടു വാങ്ങും. അതിന് ശേഷം മന്ത്രിയെ പുറത്തേക്ക് വിടും

0


കൊച്ചി :എൻ ഐ എ സംഘം ആവശ്യപ്പെട്ട പ്രകാരം രാവിലെ ആറുമണിക്കെത്തിയ മന്ത്രി കെ ടി ജലീലിനെ നാലു മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായി മന്ത്രി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അതീവസുരക്ഷയാണ് എൻഐഎ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധസാധ്യത പൂർണമായും ഇല്ലാതാക്കിയ ശേഷമേ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുവരാൻ പൊലീസ് ശ്രമിക്കൂ.

ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേൾപ്പിച്ച ശേഷം ഒപ്പിട്ടു വാങ്ങും. അതിന് ശേഷം മന്ത്രിയെ പുറത്തേക്ക് വിടും. എസിപി കെ ലാൽജിയുടെ നേതൃത്വത്തിലാണ് പുറത്തുള്ള ക്രമസമാധാനനില പരിശോധിക്കുന്നത്. പുറത്ത് പ്രശ്നങ്ങളുണ്ടാകില്ല എന്നുറപ്പാക്കി, ക്രമസമാധാനനില സാധാരണ നിലയിലാക്കി പ്രതിഷേധക്കാരെ ഒഴിപ്പിച്ച ശേഷമേ മന്ത്രിയെ പുറത്തേക്ക് കൊണ്ടുവരൂ എന്നാണ് അറിയുന്നത് എൻ ഐ എ യുടെ അവസാന നടപടിക്രമങ്ങൾ തുടരുകയാണ്.