“ഗാർഹിക പീഡനമെന്ന പരാതിയില്ലാ താൻതന്നെ വിവാഹമോചനത്തിന് മുകൈയെടുത്തത്” മേതിൽ ദേവിക.

"തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചു.തീരുമാനം വ്യക്തിപരമാണെന്നും ഗാർഹിക പീഡനമെന്ന പരാതിയില്ലാ "

0

പാലക്കാട് :നടനും എംഎൽഎയുമായ മുകേഷുമായി ബന്ധം വേർപിരിഞ്ഞതായി ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക.പറഞ്ഞു താൻതന്നെ വിവാഹമോചനത്തിന് മുകൈയെടുത്തത് , വിവാഹ മോചനത്തിന് നോട്ടിസ് നൽകിയെന്ന വാർത്ത മേതിൽ ദേവിക സ്ഥിരീകരിച്ചു.“താനും മുകേഷും തമ്മിലുള്ളത് കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അതിന്റെ പേരില്‍ മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും മേതില്‍ ദേവിക. സമാധാനപരമായ വിവാഹമോചനത്തിന് മാധ്യമങ്ങള്‍ അനുവദിക്കണം. പിരിയുന്നത് രണ്ടുപേര്‍ക്കും വേദനയുണ്ടാക്കുന്ന കാര്യമാണ്. വിവാഹമോചനക്കാര്യം പുറത്തുവിട്ടത് താനല്ല”.

“തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചു.തീരുമാനം വ്യക്തിപരമാണെന്നും ഗാർഹിക പീഡനമെന്ന പരാതിയില്ലാ “മേതിൽ ദേവിക പറഞ്ഞു. ബന്ധം വേർപിരിഞ്ഞാലും സുഹൃത്തുക്കളായി മുന്നോട്ട് പോകുമെന്ന് മേതിൽ ദേവിക പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മേതിൽ ദേവികയും മുകേഷും പിരിയുന്ന എന്ന വാർത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മേതിൽ ദേവികയുടെ പ്രതികരണം വന്നത്. വിഷയത്തിൽ മുകേഷിന്റെ നിലപാട് വ്യക്തമല്ല.

2013 ഒക്ടോബർ 24നാണ് മേതിൽ ദേവികയും മുകേഷും വിവാഹിതരാകുന്നത്.മേതിൽ ദേവികയും മുകേഷും തമ്മിലുള്ള വിവാഹമോചന വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തിയിരുന്നു. മുകേഷിനെതിരെ സ്ത്രീയപീഡനത്തിന് കേസ്സെടുക്കണമെന്ന് കോൺഗ്രസ്സ് നേതാവ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടിരുന്നു എം. മുകേഷിന്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.

മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മിഷനും തയ്യാറാകണം. പതിനാല് വയസുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്‌നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ താൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത താൻ മനസിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നുവെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

You might also like

-