വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ കരിങ്കൊടി പ്രദതിക്ഷേധം

തന്‍റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതി സംവിധാനമുണ്ടെന്നും പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നുമായിരുന്നു ജോസഫൈന്‍റെ പ്രസ്താവന

0

കൊച്ചി :പാർട്ടിക്ക് കോടതിയും പോലീസും ഉണ്ടെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ  പ്രസ്താവനക്കെതിരെ പ്രതിക്ഷേധവുമായി മഹിളാ കോൺഗ്രസ്സ് രംഗത്ത് അങ്കമാലിയിൽ ജോസഫിന്റെ  കാറിനുനേരെ  നേരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകർ   കരിങ്കൊടി വീശി.എം.സി ജോസഫൈന്‍ ഇന്നലെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. തന്‍റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതി സംവിധാനമുണ്ടെന്നും പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നുമായിരുന്നു ജോസഫൈന്‍റെ പ്രസ്താവന. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായ പി.കെ. ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിലാണ് . ജോസഫിന്റെ പ്രസ്താവന