ഇന്ത്യ ചൈന സൈനിക മേധാവികൽ തമ്മിലുള്ള ചർച്ച അവസാനിച്ചു

ഷുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്.

0

ഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയ്ക്ക് ശേഷം ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും സംഘവും ലേയിലേക്ക് തിരിച്ചു. ഷുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്.പ്രാദേശിക സൈനിക മേധാവിമാര്‍ തമ്മില്‍ പലതവണകളായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതിന്റെ പശ്ചാത്തലത്തിലാണ് സൈനിക തല ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചത്. ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ 14 സൈനികരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

You might also like

-