വനംവകുപ്പിന്‍റെ തെളിവെടുപ്പിനിടെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

വീഴ്ചയിൽ ഉണ്ടായ മുറിവുകൾ മാത്രമാണ് കണ്ടെത്താനായത്.

0

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്‍റെ തെളിവെടുപ്പിനിടെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങൾ ഇല്ല. വീഴ്ചയിൽ ഉണ്ടായ മുറിവുകൾ മാത്രമാണ് കണ്ടെത്താനായത്.

റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്ത് വന്ന വാര്‍ത്ത മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ചെന്നാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിച്ചിരുന്നു