മാവോയിസ്റ്റ് ബന്ധം വിദ്യാർത്ഥികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

താഹയെ ഇന്നലെയുമാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

0

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ പോലീസ് കസ്റ്റഡി ഇന്നവസാനിക്കും. ഇന്ന് പതിനൊന്നു മണിയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.അലൻ ഷുഹൈബിനെ ബുധനാഴ്ചയും, താഹയെ ഇന്നലെയുമാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.ഇവരുടെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി പരിഗണിക്കുകയും, തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു

You might also like

-