പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മമത ബാനർജി.

പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു

0

കൊൽക്കൊത്ത :പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.ഉംപുൻ കൊടുങ്കാറ്റ് നേരത്ത് നേരത്ത് ഇന്ന് ഇവിടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെയാരെയും കണ്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടർമാരെ വലവീശിപ്പിടിക്കാൻ പണച്ചാക്കുമായി ഹെലികോപ്ടറിൽ വന്നിറങ്ങിയിരിക്കുകയാണ് ഇവർ. കൊടുങ്കാറ്റ് ദുരിതത്തിനിടെ കോടികളുടെ സഹായങ്ങളാണ് തൃണമൂൽ പ്രവർത്തകർ ചെയ്തത്. എത്താവുന്നിടത്തെല്ലാം എത്തി. ജനങ്ങളുടെ കൂടെ നിന്നു. അന്ന് ഇവരെല്ലാം എവിടെയായിരുന്നു. ദുരിത കാലത്ത് ആരും തന്നെ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു എന്നും മമത പറഞ്ഞു.

എൻ.പി.ആർ ബം​ഗാളിൽ നടപ്പാക്കില്ലെന്നും മമത ആവർത്തിച്ചു. കണക്കെടുക്കുമ്പോൾ വീട്ടിലില്ലാത്തവരുടെ പേരുകൾ ഇവർ വെട്ടിക്കളയും. നിസാരമായി അവർ നിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കും. എന്നാൽ അതിവിടെ നടപ്പാക്കില്ല. ഒരു കുടുംബത്തിൽ നിന്നും ഒരാളും പുറത്താക്കപ്പെടില്ലെന്നും മമത ബാനർജി പറഞ്ഞു