‘മാലിക്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.

ആമസോൺ പ്രൈമില്‍ ജൂലൈ 15നാണ്​ ചിത്രം പ്രീമിയർ ചെയ്യുക.

0

സിനിമാസ്വാദകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ‘മാലിക്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈമില്‍ ജൂലൈ 15നാണ്​ ചിത്രം പ്രീമിയർ ചെയ്യുക. മഹേഷ് നാരായണന്‍ സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക.

ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണനുവേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രം കൂടിയാണ്​ മാലിക്. സുഷിൻ ശ്യാമാണ്​ ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്​. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

27 കോടിയോളം മുതല്‍മുടക്കുള്ള മാലിക്, ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. കോവിഡ് വ്യാപനം കുറയുകയും സെക്കന്‍റ് ഷോ നടപ്പാവുകയും ചെയ്‍തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തിരുന്നു. എന്നാല്‍, രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടത് തിരിച്ചടിയാവുകയായിരുന്നു.

You might also like

-