മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം; യുവാവ് ആത്മഹത്യ ചെയ്തു

പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിറാണ് (22) ആത്മഹത്യ ചെയ്തത്.സ്വമതത്തിലുള്ള പെണ്‍കുട്ടിയുമായി ഷാഹിര്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടികളുടെ ബന്ധുകള്‍ ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.

0

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിറാണ് (22) ആത്മഹത്യ ചെയ്തത്.സ്വമതത്തിലുള്ള പെണ്‍കുട്ടിയുമായി ഷാഹിര്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടികളുടെ ബന്ധുകള്‍ ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തുക്കളും എത്തിയിരുന്നു. ഈ സമയത്ത് ഷാഹിറിന് ഫോണ്‍ കോള്‍ വരികയും പിന്നാലെ ഒരു സംഘം എത്തി രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം കഴിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.