മധ്യപ്രദേശില്‍ ഉടന്‍ വിശ്വാസ വോടെടുപ്പ് വേണം ബിജെപിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പറ്റാത്ത സാഹചര്യം എന്തെന്ന് 24 മണിക്കൂറിനകം ബോധ്യപ്പെടുത്തണമെന്നും കമൽനാഥ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

0

ഡൽഹി: മധ്യപ്രദേശില്‍ ഉടന്‍ വിശ്വാസ വോടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും. ഇക്കാര്യം വ്യക്തമാക്കി മധ്യപ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിക്കുക. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് സുപ്രീം കോടതിയെ സമര്‍പ്പിച്ചത്.സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പറ്റാത്ത സാഹചര്യം എന്തെന്ന് 24 മണിക്കൂറിനകം ബോധ്യപ്പെടുത്തണമെന്നും കമൽനാഥ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ മാര്‍ച്ച് 26ലേക്ക് നീട്ടിയതില്‍ അപാകത ചൂണ്ടിക്കാട്ടിയാണ് ചൗഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സ്പീക്കര്‍ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാരും കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച എംഎല്‍എമാര്‍ തങ്ങൾക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമല്‍നാഥ് തങ്ങളെ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വ്യക്തമാക്കി ഒരു വിമത എംഎല്‍എ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്ക് ഇന്നലെ കോടതി നോട്ടീസ് അയച്ചിരുന്നു.അതേസമയം തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് വിമത എം.എല്‍.എമാരും, തങ്ങളുടെ പതിനാറ് എം.എല്‍.എമാരെ പിടികൂടിയിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

You might also like

-