ഉച്ചഭക്ഷണം ഇനിമുതൽ ഉണ്ടാകില്ല കരം ഉച്ചഭക്ഷണത്തിന് അലവന്‍സ് നല്‍കും സ്‌കൂൾ തുറക്കാൻ മാർഗ്ഗരേഖ

പകരം ഉച്ചഭക്ഷണത്തിന് അലവന്‍സ് നല്‍കും. കുട്ടികളെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ഇരിപ്പിടം ക്രമീകരിക്കുക

0

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. കോവിഡ്സ് പ്രതിരോധനടപടികളുടെ ഭാഗമായിസ്‌കൂളുകളിൽ ഉച്ചഭക്ഷണം ഇനിമുതൽ ഉണ്ടാകില്ല , പകരം ഉച്ചഭക്ഷണത്തിന് അലവന്‍സ് നല്‍കും. കുട്ടികളെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ഇരിപ്പിടം ക്രമീകരിക്കുക . കൂട്ടം ചേരാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും.

പനി ജലദോഷം വർധിച്ച ശരീര ഊഷ്മാവ് തുടങ്ങി ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്കൂളില്‍ വിടരുതെന്നാണ് നിർദേശം . അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. സ്കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്കൂള്‍ തുറക്കും മുന്‍പ് സ്കൂള്‍തല പിടിഎ യോഗം ചേരും. ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങൾ എന്നിവയ്ക്ക് അധ്യാപക സംഘടനകളുമായടക്കം വിപുലമായ ചർച്ചകളിലേക്കാണ് സർക്കാർ നീങ്ങുന്നത്. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം.

You might also like

-